തൃക്കലങ്ങോട് പഞ്ചായത്ത് ;എൻ.പി മുഹമ്മദ്‌ പ്രസിഡന്റാകും: അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് വെള്ളിയാഴ്ച.

തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 24 അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളി രാവിലെ (ജനുവരി 16) നടക്കും. പഞ്ചായത്ത് ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. പുതിയ ഭരണസമിതി അധികാരമേൽക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
​ഇതിനിടെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എൻ.പി മുഹമ്മദിനെ തിരഞ്ഞെടുത്തു. മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പാർലമെന്ററി ബോർഡാണ് ഐകകണ്‌ഠ്യേന അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ജനുവരി 21-നാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.
കാരക്കുന്ന് ജംഗ്ഷൻ വാർഡ് 5ൽ നിന്നും 1160 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് എൻ.പി മുഹമ്മദ് ഇത്തവണ വിജയിച്ചത്.
2005 ൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,
​2015 പഞ്ചായത്ത് പ്രതിപക്ഷ നേതാവ്,
​കഴിഞ്ഞ ഭരണസമിതിയിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ, നിലവിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മഞ്ചേരി മണ്ഡലം ലീഗ് സെക്രട്ടറി. തുടങ്ങിയ അനുഭവ സമ്പത്ത് പഞ്ചായത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങോടെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കും.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top