തൃക്കലങ്ങോട്: ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വരണാധികാരി മുതിർന്ന അംഗമായ സി.എം അബ്ദുറസാഖിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റു അംഗങ്ങൾക്ക് സി.എം അബ്ദുറസാഖാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളെ പഞ്ചായത്ത് ജീവനക്കാർ സ്വീകരിച്ചു. ജനങ്ങളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ വൻ ജനാവലിയാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്. വരുന്ന 21-ാം തീയതിയാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുക.