അങ്കണവാടി ഫണ്ട് അട്ടിമറി; പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി അങ്കണവാടിയുടെ നവീകരണത്തിനായി അനുവദിച്ച ഫണ്ട്  വകമാറ്റിയ യുഡിഎഫ് ഭരണസമിതിയുടെ നടപടിക്കെതിരെ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും, തകർച്ചയുടെ വക്കിലായതുമായ 19-ാം വാർഡിലെ അങ്കണവാടിയോട് കാട്ടിയ ക്രൂരതയ്‌ക്കെതിരെയാണ് സിപിഐ(എം) പള്ളിപ്പടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.
​ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ് 19-ാം വാർഡിലെ പള്ളിപ്പടി അങ്കണവാടി പ്രവർത്തിക്കുന്നത്.  ഈ ദുരിതാവസ്ഥ പരിഹരിക്കുന്നതിനായി വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
 എന്നാൽ അത് വക മാറ്റി വിനിയോഗിച്ചു എന്നാണ് സിപിഎമ്മിന്റെ ആരോപണം. വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയും എൽഡിഎഫ് വിജയിക്കുകയും ചെയ്തതാണ്  മറ്റൊരു അങ്കണവാടിയിലേക്ക് വക മാറ്റലുകൾ ഉണ്ടായത് എന്നാണ്  സിപിഐ(എം) ആരോപിച്ചുത്. നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഈ നടപടിക്കെതിരെ യുഡിഎഫ് നാട്ടുകാരോട് മാപ്പുപറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
​പള്ളിപ്പടിയിൽ നടന്ന സായാഹ്ന ധർണ്ണ എളംകൂർ ലോക്കൽ സെക്രട്ടറി സ. കെ.കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. 19-ാം വാർഡ് മെമ്പർ സി.എം. അബ്ദുൾ റസാക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
​വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ഷിഫാ ജലീൽ, തൃക്കലങ്ങോട് ലോക്കൽ സെക്രട്ടറി പി. രാജശേഖരൻ, സിപിഐ(എം) മഞ്ചേരി ഏരിയ കമ്മിറ്റി അംഗം കെ.പി. മധു, ലോക്കൽ കമ്മിറ്റി അംഗം എം.എ. ജലീൽ എന്നിവർ സംസാരിച്ചു. പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ഇക്രാമുൽ റഷാദ് നന്ദിയും രേഖപ്പെടുത്തി.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top