തിരുവാലിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ ആൽമരക്കൊമ്പ് വീണു; യുവാവിന് പരിക്ക്

തിരുവാലി: തിരുവാലി തോടായത്തിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണ് യാത്രക്കാരന് പരിക്ക്. നിലമ്പൂർ ചക്കാലത്ത് സ്വദേശി അഫീദ് കാട്ടിക്കൽ ആണ് അപകടത്തിൽപ്പെട്ടത്. മഞ്ചേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം.
ഇന്ന് വൈകുന്നേരം 6:30-ഓടെയാണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന അഫീദ് സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു. ആൽമരത്തിന്റെ വലിയ കൊമ്പ് ബൈക്കിലേക്ക് പതിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട അഫീദിന് കയ്യിന് സാരമായ പരിക്കേറ്റു. എങ്കിലും വലിയൊരു അപകടത്തിൽ നിന്നും അത്ഭുതകരമായാണ് അദ്ദേഹം രക്ഷപ്പെട്ടത്.
അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പാലിയേറ്റീവ് വാഹനത്തിലെ പ്രവർത്തകരും ചേർന്നാണ് അഫീദിനെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ മഞ്ചേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിന്റെ എല്ലിന് ഒടിവുണ്ടെങ്കിലും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top