ഭാവി കേരളത്തിനായി 'യൂത്ത് സ്കാൻ'; മുസ്ലിം യൂത്ത് ലീഗ് ജനകീയ അഭിപ്രായ രൂപീകരണം സംഘടിപ്പിച്ചു

കാരക്കുന്ന്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഭാവി കേരളത്തിന്റെ വികസനരേഖയായ 'യൂത്ത് മാനിഫെസ്റ്റോ' തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് സ്കാൻ ജനകീയ അഭിപ്രായ രൂപീകരണ പരിപാടി കാരക്കുന്നിൽ നടന്നു. നവകേരള നിർമ്മാണത്തിൽ യുവാക്കളുടെയും പൊതുജനങ്ങളുടെയും ആശയങ്ങൾ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. മുഹമ്മദ്‌ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ.എ. സലാം ചടങ്ങിൽ സംസാരിച്ചു. പ്രമുഖ നേതാക്കളായ എൻ.പി. ജലാൽ, ജംഷാദ് നാണി, സി.പി. ആലിക്കുട്ടി, അസ്കർ ആമയൂർ, സാബിരി മഞ്ഞപ്പറ്റ, അഫീഫ് ഷാപ്പിങ്കുന്ന്, ഹൈദരലി ആനക്കോട്ടുപുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
​കൂടാതെ പി. സർവ്വറുദ്ദീൻ, മൻസൂർ ചെറുകുളം, മൻസൂർ കണ്ടാലപ്പറ്റ, ബാസിത്ത് ആമയൂർ, ആർ.സി. രാമചന്ദ്രൻ, ജാഫർ മഞ്ഞപ്പറ്റ തുടങ്ങിയവരും വിവിധ പഞ്ചായത്ത്-മണ്ഡലം ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top