രണ്ട് പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാർത്ഥ്യമായതോടെ നൂറുകണക്കിന് കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും യാത്രാക്ലേശമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
വാർഡ് മെമ്പർ റുബീന സിദ്ദീഖ്, ബ്ലോക്ക് മെമ്പർ രഞ്ജിമ, പതിനഞ്ചാം വാർഡ് മെമ്പർ രഞ്ജിനി, മുൻ മെമ്പർ സാബിരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇ.ടി. മോയിൻകുട്ടി, ജാഫർ സി, മജീദ് സി.എം, ഫസലുള്ള, ഫൈസൽ സി, സുഫിയാൻ, റഹീം, നുഹ്മാൻ കെ.കെ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.