നമ്മുടെ സഫീർ മാനു....


ഓർമകൾ ഉറങ്ങുബോഴും ഞങ്ങളിൽ ജീവിച്ചിരിക്കുന്ന ആ കുസുമത്തെ ഓർക്കാതിരിക്കാൻ കഴിയില്ല.. ആ പ്രുയ സുഹ്ര്ത്ത് സഫീർ(മാനു) ഞങ്ങളോട് വിടപറഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു. ചില നല്ല പൂക്കൾ കൊഴിഞ്ഞുപോകുംബോൾ പൂതോട്ടത്തിനു ചന്തം കുറ്യും എന്നത്പോലെ തന്നയാ അവൻ ഞങ്ങൾക്കിടയിൽ നിന്നു വിട്ടുപോയപ്പൊ എന്തോക്കെയോ കുറവുകൾ...
ഫിത് നകൾ നിറഞ്ഞ ഈ ലോകത്ത് നിന്നു അള്ളാഹുവിനു അവനോട് കൂടുതൽ താല്പര്യമുണ്ടായിട്ടാവണം അള്ളാഹു അവനെ നേരത്തെ വിളിച്ചത്. ഞങ്ങളുറുങ്ങുബോയും അള്ളഹുവിനു മുംബിൽ ഉണർന്നിരുന്നു പ്രാർതിക്കുന്ന ഞങ്ങളുടെ മാനുവിനെ ഉറക്കത്തിൽ നിന്നു തന്നെ വിളിച്ച് കൊണ്ട് പോയ വിവരം വളരെ ഞെട്ടലോടെയാണ് മണലാരുണ്യത്തിൽ ജീവിതാവശ്യത്തിനു വന്ന എനിക്കു ശ്രവിക്കാനായത്. ഞാൻ ദുബൈലേക്കു ആദ്യമായി വിസിറ്റ് വിസയിൽ വന്നപ്പോയാണ് മാനുവിന്റെ മരണം ഉണ്ടായത്.എനിക്കൊരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു മരിക്കുന്നതിന്റെ രണ്ട് ദിവസം മുബ് വരേ എനിക്ക് മിസ്സ് അടിച്ചതും എനിക്കയച്ച മെസ്സേജ് കളും ഞാന്‍ ഓരോനായി എടുത്ത് നോക്കി. ”എന്റെ അള്ളാ.. ഞാൻ എന്താ ഈ കേൾക്കുന്നത്”സഫീറിന്റെ പല മുഖങ്ങളും,ഞങ്ങൾ ഒന്നിച്ചുള്ള കൂടിച്ചേരലുമെല്ലാം എന്റെ മനസിൽ ഓടിനടന്നു ഞ്ഞാൻ വിസിറ്റിനു ഇങ്ങോട്ട് വരുന്നതിന്റെ തലേ ദിവസം അവൻ എന്നെ അവന്റെ വീട്ടിലെക്കു വിളിചു സൽക്കരിച്ചതും ബിരിയാണിയും ചിക്കനും എന്റെ പാത്രത്തിലേക്കു ഇട്ടുതന്നതും എന്നെ ഇങ്ങോട്ട്(ദുബൈ)യാത്രയാക്കിയപ്പോയും ഞാൻ വിജാരിചിരുന്നില്ല നീ ഞ്ഞങ്ങളെ വിട്ടു പോവുമെന്നു വളരെ ചെറുപ്പം മുതൽക്കു തന്നെ എല്ലാ കാര്യത്തിലും ഒന്നാമനായിരുന്നു സഫീർ പ്രായത്തില്‍ കവിഞ്ഞ പക്ക്വതയായിരുന്നു ആരുടെ മുന്നിലും സ്നേഹത്തോടെയുള്ള പെരുമാറ്റം സുബഹിക്കു പള്ളിയിൽ സ്ഥിരമായി വരും ഏതു വലിയ തിരക്കുണ്ടെങ്കിലും നിസ്കാരം കളാ‍ ആക്കുമായിരുന്നില്ല.എല്ലാവിഷയത്തിലും സ്വന്തമായ ഒരു തീരുമാനമുണ്ടായിരുന്നു ആരെന്തു പറഞ്ഞാലും അവനു ശരിയാണെന്നു തോതുന്നതെ അവൻ ചെയ്യുകയും പ്രവർത്തിക്കുകയും വിസ്വശിക്കുകയുമെള്ളു..എല്ലാവരെയും അവൻ കൂട്ടുകാരാക്കില്ല സിനിമക്കും മോഡലിനും പിന്നാലെ നടക്കുന്നവരെ അവൻ ഇഷ്ട്ടപെടാറില്ലായിരുന്നു.കളിയും പഠനവും അവൻ ഒരുപോലെ കൊണ്ട് നടന്നു അവസാനം അവൻ ഒരു എഞ്ചിനിയർ ആയി. ഞങ്ങളുടെ കൂട്ടുകാരൻ ഒരു എഞ്ചിനിയർ ആയപ്പോ ഞങ്ങൾ ഒരു പാട് ശന്തോഷിച്ചു.കേരളത്തിൽ എന്നുമാത്രമല്ല ലോകത്ത് തന്നെ കഴിഞ്ഞുപോയ പല സുപ്രധാന സംഭവങ്ങൾ,ചരിത്രങ്ങൾ എല്ലാം അവൻ നല്ല പോലെ അറിയാമായിരുന്നു. ഞങ്ങൽക്കുപലർക്കും പല കഴിഞ്ഞുപോയ സംഭവങ്ങൾ അറിയില്ലെങ്ങിൽ ഞങ്ങൾ പരസ്പരം പറയും “കറക്റ്റ് ആയിട്ടറിയണമെങ്ങിൽ നമുക്കു സഫീർനോട് ചേദിക്കാമെന്നു” അവൻ പഞ്ഞാൽ പിന്നെ അതു പിഴക്കാറില്ല. കൂട്ടുകാർക്ക് ഏറ്റവും ഇഷ്ട്ടപെട്ടവൻ ഞ്ഞങ്ങൾ എപ്പൊ വിളിച്ചാലും കൂടെ ഇറങ്ങിവരും അതു നട്ട പാതിര ആയാലും സമസ്തയേയും ഇന്ത്യന്യൂനിയൻ മുസ്ലിം ലീഗിനെയും ഒരുപോലെ സ്നേഹിച്ചു എവിടെ സമ്മേളനങ്ങൾ ഉണ്ടെങ്കിലും ഞ്ഞങ്ങൾ ഒരുമിച്ചു പുറപ്പെടും..പഞ്ചായത്ത മുസ്ലിംയൂത്ത് ലീഗിന്റെ സജീവ പ്രവർത്തകനും കാരക്കുന്നു ആമയൂർ റോഡ് ശാഖ എസ്.കെ.എസ്.എസ്.എഫ് ന്റെ പ്രസിഡന്റുമായിരുന്നു മാനു. -Blog Authors-
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top