എടവണ്ണ: നിയുക്ത എം.എല്‍.എ പി.കെ. ബഷീറിന് ജന്മനാടായ എടവണ്ണയില്‍ ആവേശോജ്ജ്വല വരവേല്പ് നല്‍കി. ഘോഷയാത്ര, പഞ്ചവാദ്യം, മുത്തുക്കുട, പൂക്കാവടി, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ സീതി ഹാജി പാലത്തില്‍നിന്ന് തുടങ്ങിയ പ്രകടനം എടവണ്ണ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. വര്‍ണാഭമായ കരിമരുന്ന് പ്രയോഗം ഘോഷയാത്രയ്ക്ക് നിറപ്പകിട്ടേകി. തുറന്ന ജീപ്പില്‍ പി.കെ. ബഷീര്‍ ഘോഷയാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.
ആദരങ്ങളും സ്‌നേഹോപഹാരങ്ങളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിയുക്ത എം.എല്‍.എയ്ക്കുമുന്നില്‍ തടിച്ചുകൂടി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.എ. കരീം, മുസ്‌ലിംലീഗ് പ്രസിഡന്റ് കെ. അഹമ്മദ്കുട്ടി, സുലൈമാന്‍ മദനി, കെ.യു. ശ്രീനിവാസന്‍, കമ്മുക്കുട്ടി ഹാജി, എ. മുജീബ്, ലീലാമ്മ തോമസ്, സി.പി.ജി സലാം, കല്ലിങ്ങല്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.