തൃക്കലങ്ങോട്: ഗ്രാമപ്പഞ്ചായത്തിലെ ചെമ്മരം അങ്കണവാടിയുടെ അഞ്ചാം വാര്‍ഷികാഘോഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം സലീന ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം മുഖ്യപ്രഭാഷണം നടത്തി. മജീഷ്യന്‍ സതീഷ്ബാബു മഞ്ചേരിയെ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ്ബാബു ആദരിച്ചു. കലാപരിപാടികളും ഉണ്ടായി. എ.എം. മൂസാന്‍, എം. യൂസഫ്, അത്തിമണ്ണില്‍ അബ്ദുള്ള ഹാജി, റാഫി കെ, ഷിന എന്നിവര്‍ പ്രസംഗിച്ചു.
