കാലവര്‍ഷം സജീവമായി

വലിയ തേട്ടിൽ മീൻ പിടിക്കുന്ന കാരക്കുന്ന് മാളികപറമ്പ് നിവാസികൾ
നിറഞ്ഞ് കവിയുന്ന ആമയൂർറോഡ് പുകത്തിക്കുണ്ട് പാടം

മഞ്ചേരി: സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. ബുധനാഴ്ച സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലപ്പുറം ജില്ലയിലും മഞ്ചേരിയിലും  കാലവര്‍ഷം ശക്തിയാര്‍ജിച്ചു.

തിങ്കളാഴ്ചവരെ മഴ ശക്തമായി തുടരും. സംസ്ഥാനത്തെ 25 ശതമാനം പ്രദേശങ്ങളില്‍ അതിവര്‍ഷത്തിനുള്ള സാധ്യത കാണുന്നുണ്ട്. 13 സെന്‍റീമീറ്ററിലധികം മഴ ഈ പ്രദേശങ്ങളില്‍ പെയ്യാനിടയുണ്ട്. 26 മുതല്‍ 50 ശതമാനം പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. ഏഴു സെന്‍റീമീറ്ററോളം മഴ ഈ പ്രദേശങ്ങളില്‍ പെയ്യും. പടിഞ്ഞാറന്‍ കാറ്റിനും ശക്തിയേറും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ കടക്കാന്‍ ഇടയുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. 29 ന് ആരംഭിച്ച കാലവര്‍ഷം ആദ്യപാദത്തില്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കുന്നത്
കാരക്കുന്നിലേ പല നെൽ പാടങ്ങളും നിറഞ്ഞു ഒഴുകാൻ തുടങ്ങി..തോടുകളിൽ വെള്ളം നിറഞ്ഞു ഒഴുകി തുടങ്ങി..

DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top