മഞ്ചേരി: ആമയൂര്‍ പുളിങ്ങോട്ടുപുറം ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പി.ടി. മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ എക്‌സിക്യുട്ടീവ് അംഗം ദേവേന്ദ്രന്‍ വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. സുധി കാഞ്ഞിരത്തില്‍, ഇ.കെ. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചികിത്സാഫണ്ട് വിതരണം, പുസ്തകവിതരണം, എസ്.എസ്.എല്‍.സി പാസ്സായ കുട്ടികള്‍ക്ക് അവാര്‍ഡുദാനം എന്നിവ നടന്നു.