മഞ്ചേരി: നോമ്പുതുറയുടെ പുണ്യത്തിന് മാധുര്യമേകി കാരയ്ക്കകള്‍
പ്രിയതരമാവുന്നു. നോമ്പുതുറയുടെ സ്വാദേറും വിഭവങ്ങള്‍ കടകളില്‍
മധ്യാഹ്നത്തെ തിരക്കേറിയതാക്കുമ്പോഴും കൂട്ടത്തില്‍ ശ്രദ്ധേയന്‍
കാരയ്ക്കതന്നെ. കറുപ്പും തവിട്ടും നിറങ്ങളില്‍ അവ നോമ്പുകാരെ
മാടിവിളിക്കുകയാണ്. ദുബായില്‍നിന്നെത്തുന്ന കോഹിനൂരും
ഒമാനില്‍നിന്നെത്തുന്ന ഫര്‍ഹയും സൗദി അറേബ്യയില്‍നിന്നുള്ള ഫജറും ഒക്കെ
വിറ്റുതീരുന്നത് നിമിഷങ്ങള്‍കൊണ്ടാണ്. ഫര്‍ഹയ്ക്ക് കിലോയ്ക്ക് 160 രൂപയാണ്
വില. ഫജറിന് 200 രൂപയും. ഒമാനില്‍നിന്നെത്തുന്ന കാരയ്ക്കയ്ക്ക് 80 രൂപയാണ്.
സാദാ കാരയ്ക്കയ്ക്ക് 100 രൂപയും. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത്
ഫര്‍ഹയ്ക്കാണെന്ന് മഞ്ചേരിയില്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപം നോമ്പുതുറ
വിഭവങ്ങള്‍ ഒരുക്കുന്ന ബേക്കറിയിലെ സക്കറിയ പറയുന്നു.