ലണ്ടൻ :കലാപ ഭൂമിയിൽ നിന്നും ഒരു കാരക്കുന്നുകാരൻ

3


ലണ്ടനില്‍ കലാപം പടരുമ്പോള്‍ അതിനു സാക്ഷിയായി ഒരു കാരകുന്ന്കാരനും. കാരകുന്ന് പാറമ്മൽ പടിയിൽ താമസിക്കുന്ന വടക്കേപ്പുരയിൽ നെല്ലിപ്പറമ്പൻ അഹമ്മദിന്റെഇളയപുത്രൻ ഷാനവാസ് ഇപ്പോള്‍ ലണ്ടനില്‍ ഉള്ള ഏക കാരകുന്നുകാർൻ . ലണ്ടനിൽ International management under Wales university എം.ബി.എ വിദ്ദ്യാർത്തിയാണ് ഷാനവാസ് “കാരകുന്ന് ന്യൂസ് “ ലണ്ടന്‍ പ്രതിനിധികൂടിയാണ്. 1 ആഴ്ച്ച മുമ്പ് ഷാനവാസ് രൂക്ഷമായി കലാഭം നടക്കുന്ന സ്തലത്തുണ്ടായിരുന്നു ,
നാല് ദിവസം മുമ്പ് പോലീസ് നടപടിയില്‍ ഗുണ്ടാ നേതാവ് കൊല്ലപെട്ടതിനെ തുടര്‍ന്നാണ് ലണ്ടന്‍ നഗരത്തെ പിടിച്ചുലച്ച കലാപം തുടഞ്ഞിയത്. പതിനെട്ട് വയസ്സിനു താഴെയുള്ള യുവാക്കളുടെ ചെറു ഗ്രൂപ്പുകളാ‍യി തിരിഞ്ഞായിരുന്നു കലാപകാരികള്‍ അക്രമം അഴിച്ച് വിട്ടത്. അപ്രതീക്ഷിതമായുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതില്‍ പോലീസ് ആദ്യ ഘട്ടത്തില്‍ പരാജയപെട്ടങ്കിലും സ്തിഥിഗതികള്‍ ശാന്തമായി വരുന്നതായി ഷാനവാസ് പറഞ്ഞു. കലാപകാരികള്‍ ബാങ്കുകള്‍ ഷോപ്പുകള്‍ കമ്പനികള്‍ എന്നിവ കൊള്ളയടിക്കുകയാണെന്നും വെക്തികള്‍ക്ക് നേരെ ഒറ്റപെട്ട അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും എന്നാല്‍ ഞാനും കൂട്ടുകാരും മുടങ്ങാതെ ക്ലാസില്‍ പോകുന്നുണ്ടെന്നും ഷാനവാസ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ താമസിക്കുന്ന സ്ഥലത്ത് ഇപ്പോൾ അത്തരത്തിലുള്ള ഒരു പ്രസ്നവും ഇല്ലെന്നും ഇവിടെ ഇനി പ്രസ്നം എത്തുകയുമില്ലെന്നാണു കരുതുന്നെതെന്നും ഷാനവാസ് പറഞ്ഞു.
കാരക്കുന്ന്കാരായി വേറെ ആരും ലണ്ടനില്‍ ഇപ്പോഴില്ലങ്കിലും പത്തപ്പിരിയത്തുള്ള മുസ്ലിം ലീഗിന്റെ നേതാവ് എം ഐ തങ്ങളുടെ മകൻ കുടുംബമായി ഇവിടെ ഉണ്ട് പിന്നെ നമ്മുടെ ജില്ലയിലേയും എറണാക്കുളം,തിരുവനന്തപ്പുരം ജില്ലകളിലുമുള്ള 11 കൂട്ടുകാരും ഇവിടെ എന്റെ കൂടെ ഉണ്ട് .
ലണ്ടനെ കുറിച്ചു പറയുകയാണെങ്കിൽ
നാട്ടിൽ നിന്നും വ്യത്യസ്തമായി പഴയരീതിയിൽ മരംകൊണ്ടുള്ള വീടുകളാണ് കൂടുതൽ കാണപ്പെടുന്നത് ഉള്ളിൽ എല്ലാ ആദുനിക സൌകര്യങ്ങളുള്ള വീടുകൾ, ഇപ്പോൾ നല്ല ചൂട് കാലമാണെന്നും ഒരുമാസം കഴിഞ്ഞാൽ തണുപ്പ്കാലമായിരിക്കുമെന്നും ഷാനവാസ് പറഞ്ഞു.
റമളാൻ വളരെ നല്ല രീതിയിൽ പോവുന്നു നോബ് തുറക്ക് അടുത്തുള്ള പാകിസ്ഥാൻ പള്ളിയിൽ വലിയ സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് അടുത്ത വ്യാഴായിച്ച എന്റെയും കൂട്ടുകാരുടെയും വകയായിരിക്കും ഇഫ്താർ, തറാവീഹ് 23 റകഹത്ത് നിസ്കാരമാണ് . 3.30 നും സുബഹി ബാങ്ക് കെടുക്കും 9 മണിക്കു മഖ് രിബുമായി പതിനേഴര മണിക്കൂർ സ്മയമാണു നോമ്പ്. അടുത്ത വർഷം നാട്ടിൽ വരുണമെന്നുണ്ടെന്നും “കാരക്കുന്ന് ന്യൂസ് “ ഞാൻ എന്നും നോകാറുണ്ടെന്നും നാട്ടിലുള്ള ന്യൂസ് കാണുമ്പോൾ സന്തോഷമാവാറുണ്ട് ,ഇതിന്നു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാവിധ ഭാവുകങ്ങൽ നേരുകയും ചൈതു.

Post a Comment

3 Comments

Please Select Embedded Mode To show the Comment System.*