
കാരക്കുന്ന്: അല്‍ഫലാഹ് ഇസ്‌ലാമിക് സെന്ററില്‍ പ്രാര്‍ഥനാസമ്മേളനം 22ന് നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് പ്രതിനിധിക്യാമ്പ് ഷംസുദ്ദീന്‍ നിസാമി കാരക്കുന്ന് ഉദ്ഘാടനംചെയ്യും. ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി വിഷയാവതരണം നടത്തും. ഇഫ്താര്‍ സംഗമം, ഇഅതികാഫ് ജല്‍സ, ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ബദര്‍, അസ്മാഉല്‍ ഹുസ്‌ന, തൗബ, സ്വലാത്തുല്‍ കമാലിയ്യ തുടങ്ങിയ സെഷനുകള്‍ക്ക് സയ്യിദ് സൈനുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പുലര്‍ച്ചെ നാലുമണിയോടെ പ്രാര്‍ഥനാസമ്മേളനം സമാപിക്കുമെന്ന് പ്രസിഡന്റ് പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, കണ്‍വീനര്‍ അബ്ദുറഹ്മാന്‍ കാരക്കുന്ന് തുടങ്ങിയവര്‍ അറിയിച്ചു.