
കാരക്കുന്ന്: ജാമിഅ ഇസ്ലാമിയ്യയിൽ തുടക്കത്തിൽ സേവനം ചൈതിരുന്ന മുഹമ്മദ്‌ഷെരീഫ് (30)മാസ്റ്ററുടെ നിര്യാണം അദ്ദേഹത്തിന്റെ കാരക്കുന്ന് പരിസരത്തുള്ള കുട്ടികൾ വളരെ ഞെട്ടലോടെയാണ് കേട്ടത് ജാമിഅ ഇസ്ലാമിയ്യയിൽ 4 വർഷത്തോളം സേവനമനുഷ്ടിച്ചിട്ടുണ്ട്
ഇന്നലെ (ഞായർ)അബുദാബിയില്‍ വാഹനാപകടത്തില്‍ പെട്ടാണ് ഷെരീഫ് മാസ്റ്ററും അദ്ദേഹത്തിന്റെ സുഹ്ര്ത്ത് ഹംസ (33) യും മരണപ്പെട്ടത് ഗന്തൂത്തില്‍നിന്ന് മുഹമ്മദ്ബിന്‍ സായിദ് സിറ്റിയിലേക്ക് വാനില്‍ വരുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
വൈകിട്ട് മൂന്നരയ്ക്കാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു മലയാളിയായ വണ്ടൂര്‍ ഊരാട് സ്വദേശി അനീഷ്ബാബുവിനെ അബുദാബി ശൈഖ് ഖലീഫ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുസഫ ഗന്തൂത്തിലെ ഗന്തൂത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് മരിച്ച ഷെരീഫും ഹംസയും.
മഞ്ചേരി പയ്യനാട് കിനാക്കാട് പരേതനായ അലവിയുടെയും കദീജയുടെയും മകനാണ് ഷെരീമാസ്റ്റർ. ഇല്‍മുനീസയാണ് ഭാര്യ. മക്കള്‍: നുബ്‌ല ഷെറീഫ്, ലുബ്‌ന ഷെറിന്‍, നുഫ്‌ല ഷിബി.