മേലാക്കത്ത് ഇലക്ട്രിക്കല്‍ ഷോപ്പ് കത്തി നശിച്ചു


മേലാക്കത്ത് ഇലക്ട്രിക്കല്‍ ഷോപ്പ് കത്തി നശിച്ചു
Posted on: 23 Aug 2011




മഞ്ചേരി: മേലാക്കത്ത് ആട്ടോ ഇലക്ട്രിക്കല്‍ ഷോപ്പ് പട്ടാപ്പകല്‍ കത്തിനശിച്ചു. പടിഞ്ഞാറ്റുമുറി കാരേക്കടവത്ത് ഹൗസില്‍ വാഹിദയുടെ പേരിലുള്ള സ്​പാറക്‌സ് ആട്ടോ ഇലക്ട്രിക്കല്‍സ് ഷോപ്പാണ് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കത്തിനശിച്ചത്. കൊരമ്പയില്‍ ഐഷാ സാദിഖക്കയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

രാവിലെ കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഷോപ്പ് അപ്പോള്‍ തുറന്നിരുന്നില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് തീ കെടുത്തിയത്. തൊട്ടടുത്തുള്ള റബ്‌കോയുടെ കടയിലേക്ക് തീ പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല.

റബ്‌കോയുടെ മെത്തയും മറ്റും നാട്ടുകാര്‍ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി. ഈ കടയുടെ ഒരു ഭാഗത്തേക്കും തീയും പുകയും പടര്‍ന്നിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ആട്ടോ ഇലക്ട്രിക്കല്‍ ഷോപ്പിലെ ബാറ്ററികള്‍, മറ്റു സ്‌പെയര്‍പാര്‍ട്‌സുകള്‍ തുടങ്ങിയവ ഭൂരിഭാഗവും കത്തിയമര്‍ന്നു. മലപ്പുറത്തുനിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് എത്തിയത്.

സംഭവത്തെത്തുടര്‍ന്ന് ഈ റോഡിലെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് മലപ്പുറം യൂണിറ്റ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, സ്റ്റേഷന്‍ ഓഫീസര്‍ എം.എ. മൈക്കിള്‍ തുടങ്ങിയവര്‍ തീകെടുത്താന്‍ നേതൃത്വം നല്‍കി.

മഞ്ചേരി മേലാക്കത്ത് ആട്ടോ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ഉയര്‍ന്ന തീ ഫയര്‍ഫോഴ്‌സ് കെടുത്താന്‍ ശ്രമിക്കുന്നു
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top