തൃക്കലങ്ങോട് :പഞ്ചായത്തില്‍ പരിരക്ഷാ പദ്ധതിക്ക് തുടക്കമാവുന്നു. സര്‍വെ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ചികിത്സിച്ച് പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കാത്തതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ കാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം, വാര്‍ധക്യജന്യരോഗങ്ങള്‍, നാഡീരോഗങ്ങള്‍ തുടങ്ങിയവ ബാധിച്ച് കിടപ്പിലായവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവരെ മെഡിക്കല്‍ സംഘം വീടുകളില്‍ച്ചെന്ന് പരിശോധിച്ച് മരുന്നുകള്‍ നല്‍കുകയും മറ്റു പരിചരണം നല്‍കുകയും ചെയ്യും. രണ്ടുലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്. പദ്ധതിയുടെ ബോധവത്കരണ വളണ്ടിയര്‍ പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. പരിരക്ഷ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ കെ. ശ്രീനിവാസന്‍, പി. അബ്ദുള്‍ കരീം എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ പി. ലുഖ്മാന്‍, കെ.കെ. ജനാര്‍ദനന്‍, എന്‍.എം. കോയ, എന്‍.പി. മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍, സ്വപ്ന തുടങ്ങിയവര്‍ പ്രസംഗിച്ചു.