
ഹാജിയാര്‍പടി: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡിലെ ഹാജിയാര്‍പടി-തട്ടാന്‍കുന്ന് റോഡിന്റെ ഇരുവശത്തുമുള്ള കാടുവെട്ടി മാതൃകാപരമായി പ്രതിഷേധിച്ചു. റോഡ് മുഴുവന്‍ കാടും മുള്‍ക്കൂടാരവും നിറഞ്ഞതിനെത്തുടര്‍ന്ന് വാര്‍ഡ് അംഗത്തോടും പഞ്ചായത്ത് അധികൃതരോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടാവാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഏതാനുംപേര്‍ സന്നദ്ധസേവനത്തിനിറങ്ങിയത്. പ്രസാദ്, നസ്‌റുദ്ദീന്‍, കുഞ്ഞാപ്പു, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.