
പേലേപ്പുറം: എളങ്കൂര്‍ പി.എം.എസ്.എ ഹൈസ്‌കൂളിന് സമീപമുള്ള അനധികൃത കള്ള് വില്പന തടയണമെന്ന് പേലേപ്പുറം മേഖലാ മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ് സംയുക്ത കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യോഗം സയ്യിദ് മാനു തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം.കെ. റഷീദ് അധ്യക്ഷത വഹിച്ചു. ഇ. റഷീദ്, ഇ. നാസര്‍, ഷാഫി അന്‍വര്‍ തങ്ങള്‍, ഇ.ടി. സമീര്‍, ഫിറോസ് തങ്ങള്‍, കെ. ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.