
ആമയൂര്‍: പുളിങ്ങോട്ടുപുറത്ത് മുസ്‌ലിംലീഗ് ഓഫീസിലെ ബോര്‍ഡും പ്രചാരണ ഫ്‌ളക്‌സും സമൂഹവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി ഗഫൂര്‍ ആമയൂര്‍, യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷൈജല്‍ എന്നിവര്‍ എടവണ്ണപോലീസില്‍ പരാതി നല്‍കി.