
കാരക്കുന്ന്: ജാമിഅ:ഇസ്ലാമിയ്യ യുടെ 20 ആം വാര്‍ഷികത്തിന്റെ പ്രചരണ ഭാഗമായി ത്രിക്കലങ്ങോട് ക്ലസ്റ്റര്‍ എസ്.എകെ.എസ്.എഫ് കമിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. ജാമിഅ:നഗറില്‍ നിന്നും തുടക്കം കുറിച്ച റാലിക്ക് ബി.ബി.സി ജലീല്‍ സാഹിബ് ജാഥ ക്യാപ്റ്റന്‍ അബ്ദുറഹ്മാന്‍ ഫൈസിക്ക് പതാക കൈമാറി.
തുടര്‍ന്ന് 100 ഓളം ബൈക്കുകളും 200 ല്‍പരം പ്രവര്‍ത്തകരുടെയും അകമ്പടിയോട് കൂടി ത്രിക്കലങ്ങോട് വെസ്റ്റ് പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലും ജാമിഅ യുടെ സമ്മേളന പ്രചരണം നത്തി, കാരക്കുന്ന് ആമയൂര്‍ റോഡില്‍ സമാപിച്ചു.
സമാപന യോഗത്തില്‍ സമസ്ത മുഫദിശ് എന്‍. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ ,അബ്ദുറഹ്മാന്‍ പോത്ത് കല്ല് പരസംഗിച്ചു.
ബൈക്ക് റാലിക്ക് അബ്ദുറഹ്മാന്‍ ഫൈസി, ബാപ്പു കണ്ടാലപറ്റ, ഫകുറുദ്ദീന്‍ മാസ്റ്റര്‍ പള്ളിപ്പടി, ഹൈദറലി ആനക്കോട്ടുപുറം,സൈഫുള്ള മരത്താണി തുടങ്ങിയ ക്ലസ്റ്റര്‍ ഭാരവാഹികള്‍ നേത്രത്വം നല്‍ക്കി.
വരുന്ന 24,25,26 തിയ്യതികളില്‍ ആനക്കോട്ട് പുറം ജാമിഅ: നഗറിലാണ് സമ്മേളനം സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ , ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയ സമസ്ത നേതാക്കള്‍ , മന്ത്രിമാര്‍ , എം .എല്‍ . എ. മാര്‍ മറ്റു നേതാക്കള്‍ സംബന്ധിക്കും.
വിപുലീകരിച്ച ജാമിഅ:മസ്ജിദ് ഉല്‍ഘാടനം, ജാമിഅ: എതീംഖാന പുതിയ ബ്ലോക്ക് ഉല്‍ഘാടനം, സ്വലാത്ത് വാര്‍ഷികം, എസ്.കെ.എസ്.എഫ് പ്രവര്‍ത്തക കണ്‍വെണ്‍ക്ഷന്‍ ,പ്രവാസി മീറ്റ്, ജാമിഅ:ഫെസ്റ്റ്, സെമിനാര്‍ , പൊതു സമ്മേളനം തുടങ്ങിയ പരിപാടികളാണ് ജാമിഅ: നഗറില്‍ നടക്കുന്നത്.