
തൃക്കലങ്ങോട്: കനറാബാങ്കിന്റെ 106-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ബാങ്കിന്റെ തൃക്കലങ്ങോട് ശാഖ നടത്തിയ കാര്‍ഷികസെമിനാര്‍ കൃഷി ഓഫീസര്‍ അജിതന്‍ ഉദ്ഘാടനംചെയ്തു. കെ.ആര്‍.കെ.എമ്പ്രാന്തിരി അധ്യക്ഷതവഹിച്ചു. മാനേജര്‍ എസ്.കെ. സുധീര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡും വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായവും വിതരണംചെയ്തു. മോഹന്‍കുമാര്‍, ശങ്കരന്‍, മനുസ്‌കറിയ എന്നിവര്‍ സംസാരിച്ചു.