തൃക്കലങ്ങോട് ശിവ-മഹാവിഷ്ണു ക്ഷേത്രത്തില്‍ അഖണ്ഡനാമയജ്ഞം

തൃക്കലങ്ങോട്: വ്രതശുദ്ധിയുടെ നിറവ് ശരണമന്ത്രങ്ങളായി മുഴങ്ങിയ ഭക്തിനിര്‍ഭര അന്തരീക്ഷത്തില്‍ തൃക്കലങ്ങോട് ശിവ-മഹാവിഷ്ണുക്ഷേത്രത്തില്‍ അഖണ്ഡനാമയജ്ഞം നടന്നു.

ശബരിമലവ്രതം നോറ്റ് മാലയണിഞ്ഞ അയ്യപ്പഭക്തന്മാര്‍ 'ഭൂതനാഥ സദാനന്ദ, സര്‍വഭൂത ദയാപര...' എന്ന് ജപിച്ച് ഉദയം മുതല്‍ ഉദയംവരെ നാമജപത്തോടെ യജ്ഞത്തില്‍ ചുവടുവെച്ചു.

ശിവ-മഹാവിഷ്ണുക്ഷേത്രത്തോടനുബന്ധിച്ചുള്ള അയ്യപ്പക്ഷേത്ര പരിസരത്താണ് യജ്ഞം നടന്നത്. കാലങ്ങളായി നടന്നുവരുന്ന അഖണ്ഡനാമയജ്ഞത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top