
തൃക്കലങ്ങോട് : പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളേയും, അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളേയും നിയന്ത്രിക്കണമെന്ന് വേലേപ്പുറം വാര്‍ഡ് സഭായോഗം ആവശ്യപ്പെട്ടു. എളങ്കൂര്‍, വേലേപ്പുറം, കാര, മൂര്‍ക്കന്‍പൊയില്‍, പ്രദേശത്താണ് കാട്ടുപന്നികള്‍ കൂട്ടമായി ഇറങ്ങി വാഴ, പൂള, പച്ചക്കറികള്‍, തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നത്. യോഗം പ്രസിഡന്റ് പി.കെ. മൈമൂന ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ടി.പി. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാപ്പുട്ടി, സുധാകരന്‍, ടി. നാസര്‍. അബ്ദുള്‍ സലാം, ജെ.എച്ച്.ഐ. ബാലതിലകന്‍, അബ്ദുള്‍ ബഷീര്‍, എസ്. സുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.