
മലപ്പുറം: ബലിപെരുന്നാള്‍ പിറ്റേന്ന് ചൊവ്വാഴ്ച പകല്‍ മഴ മാറിനിന്നതിനാല്‍ കോട്ടക്കുന്ന് ടൂറിസം കേന്ദ്രവും അതോടൊപ്പം മലപ്പുറം നഗരവും തിരക്കിലമര്‍ന്നു. കടകമ്പോളങ്ങള്‍ കൂടുതലും അടവായിരുന്നെങ്കിലും കോട്ടക്കുന്നിലേക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആയിരക്കണക്കിനാളുകളാണ് എത്തിയത്. ബലിപെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചകഴിഞ്ഞതോടെ മഴയായതിനാല്‍ ആളുകള്‍ അധികം പുറത്തിറങ്ങിയിരുന്നില്ല.
ത്രിക്കലങ്ങോട്ടുകാരും പതിവു പോലെ കോട്ടക്കുന്ന് നിലമ്പൂര്‍ തേക്കു മ്യൂസിയം ,ആട്ട്യന്‍പാറ,നെടുങ്കയം,എന്നിവിടങ്ങളിലേക്ക് നീങ്ങി.
ഒന്നാം പെരുന്നാളിനു കാരക്കുന്നിലെ പല ഭാഗങ്ങളിലും "ഉളിയത്ത്" ഉള്ളത് കൊണ്ട് രണ്ടാം പെരുന്നാളിനായിരുന്നു കാരക്കുന്നുകാര്‍ ആഘോഷം സജീവമാക്കിയത്.
കാരക്കുന്നിലും പരിസരത്തും ഉള്ള വിവിദ സംഘടനകള്‍ , ക്ലബുകള്‍, മറ്റു സംഘടനകള്‍ ആശംസ കാര്‍ഡുകളും പോസ്റ്ററുകളും ഇറക്കി ,വിവിദ ഇനം കലാ പരിപാടികളും സംഘടിപ്പിച്ചു.