തൃക്കലങ്ങോട് : നീര്‍ത്തട വികസന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ കൂട്ടുവളത്തില്‍ അമ്പത് ശതമാനത്തിലധികം തരിമണലെന്ന് പരാതി.
തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് നീര്‍ത്തടവികസന പദ്ധതിപ്രകാരം കേരകര്‍ഷകര്‍ക്ക് നല്‍കിയ എന്‍.പി.കെ. കൂട്ടുവളത്തിലാണ് തരിമണല്‍ ചേര്‍ത്തിരിക്കുന്നത്. കൂട്ടുവളത്തില്‍ 18ശതമാനം മറ്റുവസ്തുക്കള്‍ ചേര്‍ക്കാം എന്നതിന്റെ മറവിലാണ് മണല്‍ ചേര്‍ത്ത് വില്‍പ്പന. എളങ്കൂരിലെ കെ.എച്ച്.ഡി.പി വഴിയാണ് മലബാര്‍ ആഗ്രോ ഫെര്‍ട്ടിലൈസേഴ്‌സ് എന്നു രേഖപ്പെടുത്തിയ വളവിതരണം നടത്തിയിരിക്കുന്നത്.