
മഞ്ചേരി: മഞ്ചേരി അരുകിഴായയിലെ മൂന്നാമത്തെ ബസ്‌ടെര്‍മിനല്‍ ജനവരി അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകും. നിലവിലുള്ള രണ്ട് ബസ്സ്റ്റാന്‍ഡുകളില്‍ നിന്നും ഭിന്നമായി ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
ബസ്സ്റ്റാന്‍ഡിനോടനുബന്ധിച്ച് നിര്‍മിച്ചിട്ടുള്ള വാണിജ്യ സമുച്ചയത്തിന്റെ മാര്‍ബിള്‍ ഫ്‌ളോറിങ്ങുള്‍പ്പെടെയുള്ള ജോലികള്‍ അന്തിമഘട്ടത്തിലാണ്. ആകര്‍ഷകമായ രീതിയിലാണ് വാണിജ്യസമുച്ചയവും ടെര്‍മിനലും തയ്യാറാക്കുന്നത്. അമ്പതിലധികം ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന ടെര്‍മിനലില്‍ ഇരിപ്പിടങ്ങളും ടോയ്‌ലറ്റുമുണ്ടാകും. മൂന്ന് ഏക്കറിലാണ് ബസ്സ്റ്റാന്‍ഡ്. ആറരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ടെര്‍മിനലിന് 2006 ജനവരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടത്.
ബസ്‌യാര്‍ഡിന്റെ പണിയാണ് ഇനി ബാക്കിയുള്ളത്. യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ രണ്ടുമാസം ആവശ്യമാണെന്ന് കരാറുകാരനായ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ എ.എം.മുഹമ്മദലി അറിയിച്ചു.