
തൃക്കലങ്ങോട്: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പഠന ക്യാമ്പ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ റഷീദ് പറമ്പന്‍, വി. സുധാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഷൗക്കത്തലി, അഡ്വ. ജാഫര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു, സുധാകരന്‍, ടി.പി. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാനവാസ് അധ്യക്ഷതവഹിച്ചു. സമാപനസമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി യു.കെ. ഭാസി ഉദ്ഘാടനം ചെയ്തു. ടി.പി. വിജയകുമാര്‍, വി. ബാബുരാജ്, പുലത്ത് ലുഖ്മാന്‍, രോഹിത് നാഥ് എന്നിവര്‍ പ്രസംഗിച്ചു.