
തൃക്കലങ്ങോട്: കരിക്കാട് തിരുമണിക്കര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഏകാദശിവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച വൈകീട്ട് സമൂഹാരാധനയോടെ ആഘോഷങ്ങള്‍ തുടങ്ങും. ഒമ്പതിന് എഴുന്നള്ളത്ത്, ആറിന് രാവിലെ ഏഴിന് സംഗീതാരാധന, രണ്ടിന് ഹരികഥ, 2.30ന് പാഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി, ഏഴിന് ചാക്യാര്‍കൂത്ത്, തായമ്പക, എഴുന്നള്ളത്ത്, പ്രസാദഊട്ട് എന്നിവ ഉണ്ടായിരിക്കും.