

ആമയൂര്‍ : കൂമന്‍ചോല കക്കുണ്ടീരി അഹമ്മദ്കുട്ടിയുടെ വീടിന് തീപ്പിടിച്ചു. വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഓട് പൊട്ടിവീഴുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അടുക്കളയോട് ചേര്‍ന്നമുറി പൂര്‍ണമായും കത്തിനശിച്ചു. അഹമ്മദ്കുട്ടിയുടെ മകന്‍ നൗഫലിന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ കത്തിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോള്‍ ഏഴംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വീട്ടുകാരും ഓടിയെത്തിയ നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.