കുരുന്നുകള്‍ കുതിച്ചു; കാലുകളില്‍ ചക്രവേഗവുമായി



മഞ്ചേരി: ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി ബൈപ്പാസ് റോഡിലും ബഞ്ച്മാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലുമായി നടന്നു. 65 കുട്ടികള്‍ പങ്കെടുത്തു. ഡിവൈ.എസ്.പി കെ. സുദര്‍ശന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. ബാലഗോപാല്‍, കണ്‍വീനര്‍ ബി. രഘുരാജ്, അഡ്വ. രാജഗോപാല്‍, കൃഷ്ണദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരഫലം: സ്​പീഡ് സ്‌കേറ്റിങ് (റോഡ് റെയ്‌സ് 6 വയസ്സിന് താഴെ) ഹംദീബ്, 6-8 വിഭാഗം: 1.ഗോകുല്‍ കൃഷ്ണ, 2. ആദില്‍.പി.സലിം. പെണ്‍കുട്ടികളുടെ വിഭാഗം: ശ്രദ്ധ രാജഗോപാല്‍, 2. ആന്‍ഡ്രിയ. 8-10 വിഭാഗം: ലിയോണ്‍ എബ്രഹാം ജോര്‍ജ്, റിച്ചുമൊയ്തീന്‍. പെണ്‍: മനന ഫാത്തിമ. 10-12 വിഭാഗം: സജിന്‍ സാലിഹ്, 2. റോഹിന്‍ ദാസ്, 12-13 വിഭാഗം: 1. മുഹമ്മദ് സിബിന്‍, 2. ഗോവിന്ദ്. 14-16 വിഭാഗം: വി. സിദ്ദാര്‍ഥ്. 16ന് മുകളില്‍: ഷെയ്ഖ് അബ്ദുല്‍ മുനീര്‍. ഇന്‍ലൈന്‍ വിഭാഗം: 1. ആല്‍ബ്രിന്‍ ആന്റിനിറ്റോ. 2. സന്‍ജയ്.ജെ.പ്രകാശ്. 10-12 വിഭാഗം: അല്‍ത്താഫ് ഹുസൈന്‍, രജിത്. 12-14: മുഹമ്മദ് ഷാഹിദ്, 2. ദീപേഷ്. 10-12 (പെണ്‍) വിഭാഗം: 1. രക്ഷിത, 2. സൂര്യശേഖര്‍.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top