
തൃക്കലങ്ങോട് : തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കരുണാകരന്‍ അനുസ്മരണം ഡി.സി.സി ജന. സെക്ര. ടി.പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി. സുധാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വല്ലാഞ്ചിറ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, പുതുങ്കര അലവി, വി. സന്‍ജീവ് കുമാര്‍ , കെ. ഫിറോസ്, ഉമ്മര്‍ തരികുളം, തിരുമണിക്കര സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.പി. മുഹമ്മദ് സ്വാഗതവും വി. ആലി നന്ദിയും പറഞ്ഞു