
കാരക്കുന്ന്: അല്‍ഫലാഹ് ശരീഅത്ത് കോളേജിലെ കാമ്പസ് യൂണിറ്റിന്റെയും വിദ്യാര്‍ഥിസംഘടനയായ ഐ.എസ്.എസ്.എയുടെയും കീഴില്‍ അറബിക്ദിനമാചരിച്ചു. പരിപാടിയില്‍ ഹാഫിള് ശാഫി അസ്ഹരി അധ്യക്ഷത വഹിച്ചു. ഉബൈദുല്ല സഖാഫി ചുങ്കത്തറ, ഉസ്താദ് നിസാമുദ്ദീന്‍ അസ്ഹരി, അലി ഹസന്‍ തങ്ങള്‍, മുഹമ്മദ് സഖാഫി, കെ.വി. യൂസഫ് അലി, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.