
എളങ്കൂര്‍ : പേലേപ്പുറം അമ്പലപ്പടിയില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി വാര്‍ഡംഗം കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയും തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെ ഒരുലക്ഷം രൂപയും ചെലവഴിച്ചാണ് 17 കുടുംബങ്ങള്‍ക്ക് ഉപകാരമാകുന്ന പദ്ധതി ആരംഭിച്ചത്. രവി നമ്പൂതിരി അധ്യക്ഷത വഹിച്ചു. സി. ഭാസ്‌കരന്‍, എം.ടി. കാര്‍ത്തികേയന്‍, കെ. ശിവശങ്കരന്‍, കെ.ടി. സുബ്രഹ്മണ്യന്‍ സംസാരിച്ചു.