എന്‍.എസ്.എസ് കുടുംബമേള നടത്തി
January 31, 2012
തൃക്കലങ്ങോട്: തൃക്കലങ്ങോട് എന്‍.എസ്.എസ് കരയോഗം കുടുംബമേള സംഘടിപ്പിച്ചു. ഏറനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. സേതുമാധവന്‍ നായര്‍ ഉദ്ഘാടനംചെയ്തു. യോഗത്തില്‍ 60 വയസ് കഴിഞ്ഞ കരയോഗം അംഗങ്ങളെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കും കരയോഗം സ്‌കൂള്‍ കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. കരയോഗം പ്രസിഡന്റ് കെ. വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ഏറനാട് താലൂക്ക് യൂണിയന്‍ അംഗം എസ്.ബി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു, എന്‍.എസ്.എസ് ഏറനാട് താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ പരിശീലകന്‍ അജയന്‍, ഏറനാട് താലൂക്ക് യൂണിയന്‍ അംഗം പി. രാജ്‌മോഹന്‍, കാരക്കുന്ന് കരയോഗം സെക്രട്ടറി പി.പി. മോഹന്‍കുമാര്‍, കരിക്കാട് കരയോഗം സെക്രട്ടറി പി.കെ. സുകുമാരന്‍ നായര്‍, കെ. സത്യന്‍, തൃക്കലങ്ങോട് കരയോഗം സെക്രട്ടറി ടി.വി. പദ്മനാഭന്‍ നായര്‍, വനിതാസമാജം സെക്രട്ടറി എം. ശ്രീദേവിക്കുട്ടി, ഇ.വി. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags