
കാരക്കുന്ന്: തച്ചുണ്ണി യുവശക്തി വായനശാല വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍ വി.എം. കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ മോഹന്‍ ലൂക്കോസ് അധ്യക്ഷതവഹിച്ചു.
വായനശാലാ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്തംഗം വി.എം. ഷൗക്കത്ത് നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി. മധു, കെ.കെ. ജനാര്‍ദ്ദനന്‍, എന്‍.എം. കോയ, ഫസലുറഹ്മാന്‍, അസീസ്, പി.പി. സുരേഷ്‌കുമാര്‍, അബ്ദുള്ളക്കുട്ടി എടവണ്ണ, കെ.പി. ചെറിയാക്ക, ടി.പി. ചെറ്യമ്മദാക്ക, ആലിക്കുട്ടി, പി. ആമിന തുടങ്ങിയവര്‍ പ്രസംഗിച്ചു.