ഫണ്ടിന് കാലതാമസം; ഫുട്‌ബോള്‍ അക്കാദമി ഇഴയുന്നു


മഞ്ചേരി: ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് കുതിപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ഫുട്‌ബോള്‍ അക്കാദമി പയ്യനാട് പണിപൂര്‍ത്തിയാക്കാനാകാതെ കിതയ്ക്കുന്നു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുക ഇനിയും ലഭ്യമാക്കാത്തതാണ് പ്രശ്‌നം.

ഡിസംബറില്‍ പണി തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന ഒരുകോടി രൂപ ഇതുവരെയും ലഭ്യമായില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുകോടി യു.ഡി.എഫ് അധികാരമേറ്റപ്പോള്‍ നാല് കോടിയായി ഉയര്‍ത്തിയിരുന്നു.

ടര്‍ഫിങ്ങും ട്രാക്കിന്റെ ബാക്കി പണികളുമാണ് ഇനി ബാക്കിയുള്ളത്. ടര്‍ഫിങ്ങിനായി 42 ലക്ഷമാണ് വേണ്ടത്. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയവയും പൂര്‍ത്തിയായിവരുന്നു. ഹോസ്റ്റല്‍ നിര്‍മ്മാണവും പൂര്‍ത്തിയായി. എട്ട് കോടിയില്‍പ്പരം രൂപയുടെ പണിയാണ് ഇതുവരെ നടന്നിട്ടുള്ളത്. മൊത്തം 11.37 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് ഫുട്‌ബോള്‍ അക്കാദമി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങിയത്. ആദ്യഘട്ടം ഫുട്‌ബോള്‍ അക്കാദമിയാണ് പൂര്‍ത്തിയാക്കുന്നത്.

സര്‍ക്കാര്‍ ഫണ്ട് കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം ജില്ലയിലെ എം.എല്‍.എമാരുടെ ഫണ്ടുകള്‍, എം.പി ഫണ്ട് എന്നിവയുംകൂടി ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ മുമ്പ് മഞ്ചേരിയില്‍ എം.എല്‍.എ ആയിരുന്ന മന്ത്രി പി.കെ.അബ്ദുറബ്ബ് 20 ലക്ഷം രൂപ പദ്ധതിക്കായി നല്‍കിയതൊഴിച്ചാല്‍ ജനപ്രതിനിധികളില്‍നിന്ന് മറ്റ് ധനസഹായം കിട്ടിയിട്ടില്ല. മന്ത്രിമാരായ പി.കെ. ഇബ്രാഹിംകുഞ്ഞ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയിട്ടുമുണ്ട്. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമായി രണ്ടരക്കോടിയോളം രൂപയും ലഭിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന മൂന്ന് റോഡുകളുടെ നിര്‍മ്മാണം ഭരണാനുമതിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു. പിലാക്കല്‍-സ്റ്റേഡിയം റോഡ്, ചീനിക്കമണ്ണ-സ്റ്റേഡിയം റോഡ്, പിലാക്കല്‍-സ്റ്റേഡിയം-പുഴങ്കാവ് റോഡ് എന്നിവയാണ് സാങ്കേതികക്കുരുക്കില്‍പ്പെട്ട് കിടക്കുന്നത്. അനുബന്ധ റോഡുകളായ പയ്യനാട്-പിലാക്കല്‍, വേട്ടേക്കോട്-പുല്ലഞ്ചേരി റോഡ് ടാര്‍ ചെയ്തിട്ടുണ്ട്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top