
മഞ്ചേരി: മഞ്ചേരി ടൗണില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയുണ്ടായ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. മഞ്ചേരി പുതിയ ബസ്സ്ന്‍റാന്‍റിന് 50 മീറ്റര്‍ സമീപത്തായുള്ള ലൈലാക് ടെക്സ്റ്റൈല്‍സ്, കുരിക്കള്‍സ് ഷൂ ക്ളബ്ബ് എന്നീ കടകളാണ് കത്തിയത്.
രാത്രി 11.45 ാടെയാണ് തീപിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ രണ്ടര മണിക്കൂറോം പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
മഞ്ചേരി സ്വദേശി ഷിബിലി കുരിക്കള്‍ ,എടക്കര സ്വദേശി സുനി എന്നിവരുടെ കടകളാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു.