റോഡ് സ്വകാര്യവ്യക്തികള്‍ കൈയേറിയതില്‍ പ്രതിഷേധിച്ചു
January 28, 2012
ആമയൂര്‍ : ആലുങ്ങപ്പറമ്പ് റോഡ് സ്വകാര്യവ്യക്തികള്‍ കൈയേറി മതില്‍കെട്ടിയതില്‍ ഡി.വൈ.എഫ്.ഐ ആമയൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു. പോലീസ്‌സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, സി.ഐ ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ സജീവ് അധ്യക്ഷതവഹിച്ചു. നാസര്‍, ബാലകൃഷ്ണന്‍, ശങ്കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags