കാരക്കുന്ന്: മണ്ണുന്തല മഹാവിഷ്ണുക്ഷേത്രത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെയും മാതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ 10, 11 തീയതികളില്‍ അഷ്ടമംഗലപ്രശ്‌നം നടത്തും. കൂറ്റനാട് രാവുണ്ണിപണിക്കര്‍, പത്തപ്പിരിയം മോഹന്ദാസ്പണിക്കര് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്‌നം.
ഇതിനോടനുബന്ധിച്ച് നടന്ന ആലോചനായോഗത്തില്‍ സി. പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. പി.പി. മോഹന്‍കുമാര്‍, എം.വി ഗോപാലകൃഷ്ണന്‍, കെ.ജി. പ്രദീപ്, വി. മുരളീധരന്‍, പി. മാക്കു, എന്‍. സുധാകരന്‍, കെ. വത്സലകുമാര്‍, പുഷ്പ, ദീപ, ബിന്ദു, വിജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.