സ്നേഹ സന്ദേശം വിളിച്ചോതി നാടെങ്ങും നബിദിനം ആഘോഷിച്ചു

കാരക്കുന്ന്: മാനവ സാഹോദര്യത്തിന്റെ സന്ദേശവുമായി പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ വീഥികളെ മുഖരിതമാക്കി നാടെങ്ങും നബിദിനം ആഘോഷിച്ചു. മദ്ഹ് ഗാനങ്ങളുമായി മദ്രസകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ നബിദിന ഘോഷയാത്രകള്‍ നടന്നു. ദഫ് മുട്ടിന്റെ അകമ്പടിയോടെ വീഥികളും വാഹനങ്ങളും അലങ്കരിച്ചായിരുന്നു ഘോഷയാത്ര. കാരക്കുന്നിന്റെ വിവിധ ഭാഗങ്ങളിലുള്ള മദ്റസ്സകളുടെ ഘോഷയാത്രകള്‍ക്ക് നാട്ടുകാരും വീട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും വമറ്റു മത-സാംസ്കാരിക-സന്നദ്ധസംഘടനകളും മധുരം നല്‍കി സ്വീകരണ മൊരുക്കിയിരുന്നു.ചെറുപള്ളി,കാരക്കുന്ന് ജഗ്,പഴേടം,ആനക്കോട്ടുപ്പുറം,പള്ളിപ്പടി, മരത്താണി,എന്നിവടങ്ങളിലെ മദ്രസ്സകളില്‍ എല്ലാം നബിദിനം ആഘോഷിച്ചു കഴിഞ്ഞു മുപ്പത്തിനാലിലെ മദ്ദ്രസ്സയില്‍ വരുന്ന ശനി, ഞായര്‍ തിയ്യതിയിലും ജാമിഅ ഇസ്ലാമിയ്യയില്‍ 16 ,17 തിയ്യതിയിലും നബിദിനാഘോഷം നടക്കുക.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top