
മഞ്ചേരി:ചെരണിയില്‍നിന്ന് എളങ്കൂരിലേക്ക് പ്രവേശിക്കുന്ന റോഡിലെ കൊടുംവളവ് അപകടഭീഷണിയാവുന്നു. മഞ്ചേരി ഭാഗത്തുനിന്നും നിലമ്പൂര്‍ ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ എളങ്കൂര്‍ റോഡിലേക്ക് കടക്കുന്നത് വളവുകാരണം കാണാനാകില്ല. റോഡിന് നടുവിലെ ചെങ്കുത്തായ വളവ് മുറിച്ചാണ് എളങ്കൂര്‍ റോഡ് തുടങ്ങുന്നത്. എളങ്കൂര്‍ മുതല്‍ മരത്താണിവരെ ഇത്തരം അപകടവളവുകളുണ്ട്.
അപകടസാധ്യതയുണ്ടായിട്ടും ഇത് സൂചിപ്പിക്കുന്ന ബോര്‍ഡുകളും സിഗ്‌നലുകളും ഇവിടങ്ങളിലില്ല. ചെരണിയില്‍നിന്ന് എളങ്കൂരിലേക്ക് കടക്കുന്ന ഭാഗത്തെ വലിയ മതിലിന്റെ ഒരുഭാഗം ഒഴിവാക്കിയാല്‍ ഇവിടെ റോഡിന് വീതികിട്ടുമെന്ന് അഭിപ്രായമുണ്ട്. കൂടാതെ ഇവിടെ ഒരു ട്രാഫിക് ഐലന്‍ഡ് സ്ഥാപിച്ചാല്‍ അപകടം കുറയ്ക്കാനാവും. നെല്ലിപ്പറമ്പ് ജങ്ഷനിലും അപകടഭീഷണിയുണ്ട്.