
എളങ്കൂര്‍: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം പണി പൂര്‍ത്തീകരിച്ച വരട്ട് ചോലക്കുണ്ട് എസ്.സി. കോളനി കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.കെ. ജനാര്‍ദ്ദനനാണ് ഉദ്ഘാടനം ചെയ്തത്. കെ. ദേവയാനി അധ്യക്ഷത വഹിച്ചു. വി. ദേവരാജന്‍, പി. സുജിത്കുമാര്‍, പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.