തൊഴിലുറപ്പ്: 100 ദിവസം തികഞ്ഞവരെ ആദരിച്ചു
March 10, 2012
തൃക്കലങ്ങോട്: തൃക്കലങ്ങോട് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം തികച്ചവരെ ആദരിച്ചു. യോഗം ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു ഉദ്ഘാടനംചെയ്തു. 100 ദിവസം തികച്ചവര്‍ക്ക് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടം പാരിതോഷികങ്ങള്‍ വിതരണംചെയ്തു. യോഗത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ സലീന ബഷീര്‍ അധ്യക്ഷതവഹിച്ചു. ഇ.വി. ബാബുരാജ്, കെ. ശങ്കരന്‍ എമ്പ്രാന്തിരി, വടക്കാടത്തില്‍ ഉണ്ണികൃഷ്ണന്‍, എന്‍.പി. മുഹമ്മദ്, യൂസഫ് മേച്ചേരി, ആനി, അമീര്‍, അബ്ദു മരത്താണി, ഫാത്തിമക്കുട്ടി, രമാദേവി എന്നിവര്‍ പ്രസംഗിച്ചു.
Tags