
തൃക്കലങ്ങോട് : കരിക്കാട് എളേടത്തുപടിയില്‍ തയ്യല്‍ക്കടയില്‍ തീപിടിത്തം ഉണ്ടായി. കൊടശ്ശേരി അമൃതകൃപയില്‍ നാരായണന്റെ ഭാര്യ വി. ഷീബ നടത്തുന്ന തയ്യല്‍ക്കടയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് തീപ്പിടിത്തമുണ്ടായത്.
മൂന്ന് തയ്യല്‍മെഷീന്‍, ഫാന്‍, ഇസ്തിരിപ്പെട്ടി, മേശ, തുണിത്തരങ്ങള്‍, 4000 രൂപ എന്നിവ കത്തിനശിച്ചു.
സംഭവസമയത്ത് കടയില്‍ ആരുമില്ലായിരുന്നു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കൂടുതല്‍ അപായമുണ്ടാകാതെ തീ കെടുത്തിയത്. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാങ്കില്‍നിന്ന് 25,000 രൂപ വായ്പ എടുത്താണ് ഷീബ കട നടത്തുന്നത്.