
തൃക്കലങ്ങോട്: നായരങ്ങാടി ഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്സും വിദ്യാഭ്യാസ സെമിനാറും നടത്തി. വാര്‍ഡംഗം പാലശ്ശേരി സിന്ധു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി വേണു എടപ്പറ്റ അധ്യക്ഷതവഹിച്ചു. അധ്യാപകന്‍ അബ്ദുള്ളക്കുട്ടി എടവണ്ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജലീല്‍ അറഞ്ഞിക്കല്‍, സ്വപ്നന്‍ എന്നിവര്‍ ക്ലാസെടുത്തു. ക്ലബ്ബ് സെക്രട്ടറി മന്‍സൂര്‍ സ്വാഗതവും എം. ബൈജു നന്ദിയും പറഞ്ഞു.