
തൃക്കലങ്ങോട്: പഞ്ചായത്തില്‍ തൃക്കലങ്ങോട് 32, ഊത്താലകണ്ടി, കുതിരാടം ഭാഗങ്ങളില്‍ നടക്കുന്ന ചാരായവില്പനയും കടകള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തുന്ന വ്യാജ വിദേശമദ്യ വില്പനയും തടയണമെന്ന് കുടുംബശ്രീ അയല്‍ക്കൂട്ടം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. എം.കെ. രമാദേവി അധ്യക്ഷതവഹിച്ചു. പ്രസീത വെടിയംകുന്ന്, അജിത മേലുവീട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.