
വണ്ടൂര്‍ : ബ്ലോക്ക് പഞ്ചായത്തിന്റെ 2012-13 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഇരുപത്തി രണ്ടുകോടി അറുപത്തിരണ്ടു ലക്ഷത്തി മുപ്പത്തയ്യായിരത്തി ഒരു നൂറ്റി നാല്‍പ്പത് രൂപ വരവും ഇരുപത്തിരണ്ടുകോടി നാല്‍പ്പത്തിമൂന്നു ലക്ഷത്തി തൊണ്ണൂറ്റി മൂന്നായിരത്തി ഒരുനൂറ്റി നാല്‍പ്പത് രൂപ ചെലവുമാണ് കണക്കാക്കിയിരിക്കുന്നത്. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് പന്ത്രണ്ടുകോടി നാലു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഇ. അബ്ദുള്‍സലാം ആണ് ബജറ്റ് അവതരിപ്പിച്ചത്.