
പത്തപ്പിരിയം: ഏഴുകളരിയിലെ പാവള്ളി രഘുവിന്(31) കഴിഞ്ഞ ദിവസം സൂര്യാതപമേറ്റു.
ബസ് ജീവനക്കാരനായ രഘുവിന് മഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൊള്ളലേറ്റത്. നെറ്റിയുടെ ഇടതുവശത്തുനിന്നും മധ്യഭാഗം വരെ കറുത്ത പാടുണ്ട്. കണ്ണിന് നേരിയ വേദന തോന്നിയതിനാല്‍ ഞായറാഴ്ച മഞ്ചേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി.
വഴിക്കടവ്- കോഴിക്കോട് പാതയിലോടുന്ന ദുര്‍ഗ ബസ്സിലെ ചെക്കറാണ് രഘു. കോഴിക്കോട് സ്റ്റാന്‍ഡില്‍നിന്ന് യാത്രക്കാരാണ് നെറ്റിയില്‍ വെള്ള നിറത്തിലുള്ള കുമിളകള്‍ ചൂണ്ടിക്കാട്ടിയത്. ഇതേ ത്തുടര്‍ന്ന് ഐസും തണുത്ത വെള്ളവും പൊള്ളലേറ്റ ഭാഗത്ത് വെച്ചു.