
ചെറുപള്ളി: എ.യു.പി.സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂനയ്ക്ക് യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിച്ചു. പി. ഉബൈദുള്ള അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, വി.എം. ഷൗക്കത്ത്, വി. സുധാകരന്‍, ഇ.എ. സലാം, ശ്രീദേവി പ്രാക്കുന്ന്, കെ.ജയപ്രകാശ് ബാബു, കെ.കെ. ജനാര്‍ദ്ദനന്‍, സി.കുഞ്ഞാപ്പുട്ടി ഹാജി, എസ്.സാജുകുമാര്‍,എന്‍.ഉമ്മര്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.